ക്ഷീരസാന്ത്വനം ഇൻഷ്വറൻസ്
Thursday 29 January 2026 12:38 AM IST
കോട്ടയം : ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്കായി നടപ്പാക്കുന്ന ക്ഷീരസാന്ത്വനം ഇൻഷ്വറൻസ് പദ്ധതിയുടെ എന്റോൾമെന്റ് ആരംഭിച്ചു. പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ആരോഗ്യ അപകടലൈഫ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. 80 വയസ് വരെയുള്ള ക്ഷീരകർഷകർക്ക് ആരോഗ്യ പരിശോധന കൂടാതെ അംഗങ്ങളാകാം. രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയും നിലവിലെ അസുഖങ്ങൾക്ക് 50,000 രൂപ വരെയുള്ള പരിരക്ഷയും ലഭിക്കും. അപകടസുരക്ഷാ പദ്ധതിയിൽ അപകടമരണമോ സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാൽ ഏഴുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. 18 മുതൽ 60 വയസ് വരെയുള്ളവർക്ക് ലൈഫ് ഇൻഷുറൻസ് പോളിസിയിൽ അംഗങ്ങളാകാം.