ഈ നാളുകാർക്ക് വിദേശ ജോലി തരപ്പെടും; ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജനുവരി 29 - മകരം 15 വ്യാഴാഴ്ച. ( 1 നാഴിക 39 വിനാഴിക വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം 56 നാഴിക 14 വിനാഴിക വരെ ശേഷം തിരുവാതിര നക്ഷത്രം) ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )
അശ്വതി: ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്.
ഭരണി: ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. മോശം കൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.
കാർത്തിക: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, പ്രണയ ചിന്ത മനസിനെ അലട്ടും.
രോഹിണി: സഹോദര സ്ഥാനീയരും, സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും.
മകയിരം: തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
തിരുവാതിര: കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹം ഭാവവും നിന്ദാശീലവും ഒഴിവാക്കണം.
പുണര്‍തം: സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാരലബ്ദി നേതൃത്വ സ്ഥാനമലങ്കരിക്കൽ.
പൂയം: ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്ര ലാഭം, വിദേശ യാത്രാ സാഫല്യം.
ആയില്യം: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, കുടുംബ സുഹൃത്ത് സഹായിക്കും.
മകം: ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം.
പൂരം: ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, കാര്യങ്ങള്‍ അനുകൂലമാകും.
ഉത്രം: വിദേശ ജോലി തരപ്പെടും, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും.
അത്തം: ഈശ്വരകൃപ ഉണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും.
ചിത്തിര: വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും.
ചോതി: വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും.
വിശാഖം: ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും, കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും.
അനിഴം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. അവസരങ്ങള്‍ നഷ്ടപെടുത്തരുത്.
കേട്ട: കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം.
മൂലം: ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന വേണ്ടി വരും.
പൂരാടം: കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി, പുതിയ അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം.
ഉത്രാടം: ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും.
തിരുവോണം: വിശിഷ്ട വസ്ത്രാഭരണ ഭക്ഷണ സുഖം കിട്ടും. അലസത വിട്ടൊഴിയും. പൊതുരംഗത്ത്‌നേട്ടം.
അവിട്ടം: ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.
ചതയം: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്.ബിസിനസില്‍ അഭിവൃദ്ധി ഉണ്ടാകും. പ്രണയം സഫലമാകും.
പൂരുരുട്ടാതി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്. വിദേശത്ത് ജോലി സാദ്ധ്യത. ബന്ധുജനസന്ദര്‍ശനം വഴി മനഃസുഖം ലഭിക്കും.
ഉത്തൃട്ടാതി: ജീവിതാഭിലാഷങ്ങള്‍ യാതാര്‍ത്ഥ്യം ആകും, പുനഃപരീക്ഷയില്‍ വിജയിക്കും.
രേവതി: മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.