ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി

Thursday 29 January 2026 12:41 AM IST

കോട്ടയം : കളക്ടറേറ്റ് കവാടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതിയിൽ വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാവിലെ ഇ - മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ജീവനക്കാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. ഡോഗ് സ്‌ക്വാഡും, കോട്ടയം ഈസ്റ്റ് പൊലീസും എത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.