ബൈത്തുറഹ്മ വില്ലേജിൽ വീടിന് തറക്കല്ലിട്ടു
തൃക്കരിപ്പൂർ: ഉടുമ്പുന്തല ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മാ വില്ലേജിലെ ഏഴാമത്തെ വീടിന്ന് വേണ്ടിയുള്ള തറക്കല്ലിടൽ കർമ്മം സയ്യിദ് മുഹമ്മദ് റിള അവർകൾ നിർവ്വ ഹിച്ചു. ചടങ്ങിൽ ചെയർമാൻ വി.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ വി.വി.അബ്ദുള്ള ഹാജി,പി.പി.റഷീദ് ഹാജി,പി.കെ. എം കുട്ടി, ടി.എസ്.നജീബ്,ഖരീം ഹാജി ഉദിനൂർ,ശാഖാമുസ്ലിം ലീഗ് ഭാരവാഹികളായ എം.ടി.അബ്ദു റഹിമാൻ,എം. അബ്ദുൽഷുക്കൂർ,എസ്.ടി.പി മുസ്തഫ,എം.മൊയ്തീൻ ഹാജി, വി.കെ.പി സലാം,പി.പി.കുഞ്ഞിമൊയ്തീൻ ഹാജി, വി.കെ.പി.മുഹമ്മദ് കുഞ്ഞി, പി.പി.ഖാസിം ,ബൈത്തുറഹ്‌മാ വില്ലേജ് ശാഖാ ഭാരവാഹികളായ എം.എ.റഹിം മാസ്റ്റർ, കെ.പി.സദക്കത്തുല്ല, എം.ടി. മുഹമ്മദ്,എം.ഷക്കിഫ്,എ.പി.അസിസ് ഹാജി, കെ.പി.റഷീദ്,വി.ജമാൽ,എസ്.ടി.പി സലാം ,എൻ.മുസ്തഫ, പി.ജംഷീർ,വി.പി.പി ജുനൈദ്,എ.ജി.സാജിദ് ,എ.അസീസ് ,കെ.മുത്തലിബ് ഹാജി,എന്നിവർ പങ്കെടുത്തു.