ഉദ്യോഗസ്ഥർക്ക് ആദരം
Thursday 29 January 2026 12:00 AM IST
തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അഹോരാത്രം പണിയെടുത്ത ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മേയർ ഡോ. നിജി ജസ്റ്റിൻ ആദരിച്ചു. ക്ലീൻ സിറ്റി മാനേജർ വി.പി. അജിത്ത്, ശുചീകരണ തൊഴിലാളികൾ എന്നിവരെ മേയർ പൊന്നാട അണിയിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീന ചന്ദ്രൻ, ടി.ആർ. സന്തോഷ്, കരോളി ജോഷ്വ, കൗൺസിലർമാരായ കെ.ജെ. പോളി, ഷാജി കണ്ടോളി, രഘുനാഥ് സി.മേനോൻ, രശ്മി ഉണ്ണിക്കൃഷ്ണൻ, മേഴ്‌സി അജി, ഷോമി ഫ്രാൻസിസ്, സി.എം. അമ്പിളി, അരുൺ തടത്തിൽ, അഞ്ജലി രാഗേഷ്, വിൻഷി അരുൺ കുമാർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.