108 മണിക്കൂർ ഉപവാസം

Thursday 29 January 2026 12:00 AM IST

തൃശൂർ: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മദ്യവിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ് 108 മണിക്കൂർ ഉപവസിക്കും. രാവിലെ ആറ് മുതൽ ഫെബ്രുവരി മൂന്നാം തീയതി വൈകിട്ട് ആറ് വരെയാണ് കോർപറേഷൻ ഓഫീസിന് മുൻപിൽ ഉപവാസം. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ.തോമസ് ഉണ്ണിയാടൻ 30ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. സമാപനം നാരങ്ങാനീര് നൽകി മുൻ മന്ത്രി വി.സി. കബീർ നിർവഹിക്കും. 30ന് അനുസ്മരണ സന്ദേശം, പുഷ്പാർച്ചന, സർവമത പ്രാർത്ഥന, 31ന് മാനവ മൈത്രി സംഗമം, ഒന്നിന് സാംസ്‌കാരിക സായാഹ്നം, രണ്ടിന് വനിതാ സംഗമം തുടങ്ങിയവ ഉണ്ടാകുമെന്ന് കെ.എ. മഞ്ജുഷ, ഹമീദ് മനക്കൊടി, പ്രേമംദാസ് തുടങ്ങിയവർ പങ്കെടുത്തു.