ആദരിച്ചു
Thursday 29 January 2026 1:44 AM IST
തിരുവനന്തപുരം: പദ്മശ്രീ പുരസ്കാരം നേടിയ കലാമണ്ഡലം വിമല മേനോനെ കേരള ക്ഷേത്ര സംരക്ഷണ സമിതി മഹാനഗറിന്റെ നേതൃത്വത്തിൽ ആദരിച്ചു. സമിതി ജില്ലാ അദ്ധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണൻ,സംസ്ഥാന സെക്രട്ടറി ലക്ഷ്മി പ്രിയ എന്നിവർ ചേർന്ന് പൊന്നാടയും മൊമന്റോയും നൽകി. ജില്ലാ സെക്രട്ടറി അനിൽകുമാർ,പാപ്പനംകോട് അനിൽ,പത്മകുമാർ,പി.എം.ബാബു,കൃഷ്ണപുരം മനോജ്,വട്ടിയൂർക്കാവ് താലൂക്ക് മാതൃസമിതി സെക്രട്ടറി സെൽവി ലക്ഷ്മി എന്നിവർ പങ്കെടുത്തു.