വനിതാസാഹിതി
Thursday 29 January 2026 1:44 AM IST
തിരുവനന്തപുരം:വനിതാസാഹിതി വഞ്ചിയൂർ മേഖലയും ചാക്ക വൈ. എം. എ ലൈബ്രറി വനിതാ വിഭാഗവും സംയുക്തമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. "ഇന്ത്യൻ സ്ത്രീയും ജനാധിപത്യവും" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സി. എസ്. ചിത്രാദേവി ഉദ്ഘാടനം ചെയ്തു. അഡ്വ. ശാന്ത.എസ് അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ പി. ഗിരിജഭായ്, ബീനകുമാരി, ആന്നീസ് ഫ്രാൻസിസ്, മിനിരാജൻ, സിന്ധു, സുബിത,കുമാരി അദ്വൈത,ഗീതിക,അനന്തു എന്നിവർ പങ്കെടുത്തു.