ശ്രീകാര്യം,ഗാന്ധിപുരം റസിഡന്റ്‌സ് അസോ.
Thursday 29 January 2026 1:44 AM IST
തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷ പരിപാടികൾ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.എസ്.ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് എൻ.എ.ജോൺ,സെക്രട്ടറി എസ് രാജേന്ദ്രൻ നായർ,കാഞ്ഞിരംപാറ രവി,മോഹനൻ പിള്ള,അഡ്വ.വി.എസ്.ബിന്ദു, സന്ധ്യാറാണി,എസ്.എസ്, ശൈലജ.കെ തുടങ്ങിയവരും അസോസിയേഷൻ ഭാരവാഹികൾകളും പങ്കെടുത്തു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു.