'ജീവിതത്തിന് ഒരു ആമുഖം'

Thursday 29 January 2026 1:44 AM IST

കോട്ടയം: വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം" എന്ന കുടുംബനാടകം വേദി​കൾ കീഴടക്കി​ മുന്നേറുന്നു. ദുരഭിമാന കൊലയുടെ പശ്ചാത്തലത്തിലുള്ള നാടകത്തിന്റെ പ്രമേയം സമകാലിക പ്രസക്തമാണ്. മുഹാദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത നാടകത്തിന്റെ സംഗീതം അനിൽ മാളയാണ്. സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് പ്രദീപ് മാളവിക,​കലവൂർ ബിസി,സനിൽ കോട്ടയം,വേണു,സജി പള്ളിപ്പുറം,അനുപ് തടത്തിൽ,ലതിക വേണു,പ്രിയ എന്നിവരാണ് അഭിനയിക്കുന്നത്. ഫോൺ: 9947613073.