പറന്നുയരും മുമ്പ്...

Thursday 29 January 2026 12:08 AM IST

പറന്നുയരുംമുമ്പ് വീണുപോയ പക്ഷി.. വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ ക്യാപ്റ്റൻ ശാംഭവി പതക്. ഡൽഹി സ്വദേശിയായ ശാംഭവി സൈനികോദ്യോഗസ്ഥന്റെ മകളാണ്. 1500 മണിക്കൂറോളം വിമാനം പറത്തി പരിചയം. ന്യൂഡൽഹിയിലെ എയർ ഫോഴ്സ് ബാൽ ഭാരതി സ്‌കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം (2016- 2018)​. ഇതിന് ശേഷം ന്യൂസിലൻഡ് ഇന്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് അക്കാഡമിയിൽ നിന്ന് കൊമേഴ്സ്യൽ പൈലറ്റ് ട്രെയിനിംഗും ഫ്ലൈറ്റ് ക്രൂ ട്രെയിനിംഗും പൂർത്തിയാക്കി. മുംബയ് യൂണിവേഴ്സിറ്റിയിൽ നിന്ന് എയ്‌റോനോട്ടിക്സ്, ഏവിയേഷൻ ആൻഡ് എയ്‌റോസ്‌പേസിൽ ബി.എസ്‌സി ബിരുദവും നേടിയിട്ടുണ്ട്.

മദ്ധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറാണ്. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗുമുണ്ട് (എ). ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ നിന്ന് ഫ്രോസൻ എയർലൈൻ ട്രാൻസ്‌പോർട്ട് ലൈസൻസ് അഥവാ എ.ടി.പി.എൽ സ്വന്തമാക്കി. വ്യോമയാാന മേഖലയിൽ ഒട്ടേറെ സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.