'അച്ഛാ.. നാളെ സംസാരിക്കാം'
പിങ്കി മാലി മുമ്പ് നാല് തവണ അജിത് പവാർ സഞ്ചരിച്ചപ്പോൾ എയർ ഹോസ്റ്റസായിരുന്നു. ഒടുവിലും യാത്രയ്ക്കുമുമ്പ്
പിതാവ് ശിവകുമാർ മാലിയോട് പറഞ്ഞു, 'അച്ഛാ, ഞാൻ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുന്നു. അദ്ദേഹത്തെ അവിടെ ഇറക്കിയ ശേഷം നന്ദഡിലേക്ക് പോകും. നാളെ സംസാരിക്കാം.' ജോലി പൂർത്തിയായതിന് ശേഷം സംസാരിക്കാമെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ ഇനിയൊരിക്കലും സംസാരിക്കാൻ പറ്റില്ലെന്ന ആഘാതത്തിലാണ് ആ പിതാവ്.
'ജോലി പൂർത്തിയാക്കി നാളെ സംസാരിക്കാമെന്ന് ഞാൻ മകളോട് പറഞ്ഞു. എന്നാൽ, ആ നാളെ ഇനി ഒരിക്കലും വരില്ല..
മകളുടെ മൃതദേഹം തനിക്ക് വേണം. എനിക്കെന്റെ മകളെ നഷ്ടപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൂർണമായും തകർന്നു. മകളുടെ മൃതദേഹം എനിക്ക് വേണം. '. ശിവകുമാർ പറഞ്ഞു.
മുംബയ് വർളി സ്വദേശിയാണ് പിങ്കി. ശിവകുമാർ മാലി ക്യാബ് ഡ്രൈവറും എൻ.സി.പിയിൽ ദീർഘകാല പ്രവർത്തകനുമായിരുന്നു.