നഷ്‌ടമായത് ജനകീയ നേതാവിനെ: മോദി
Thursday 29 January 2026 12:13 AM IST
ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയിരുന്ന ജനകീയ നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കഠിനാധ്വാനിയായ വ്യക്തിത്വമായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ദരിദ്രരുടെയും നിരാലംബരുടെയും ശാക്തീകരണത്തിനായി പ്രവർത്തിച്ചു. അജിത് പവാറിന്റെ അകാല വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് മോദി കൂട്ടിച്ചേർത്തു. വിമാനാപകടത്തിൽ മരിച്ച വാർത്ത ഹൃദയഭേദകമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.