പവാറിനൊപ്പം അംഗരക്ഷകനും

Thursday 29 January 2026 1:18 AM IST

താനെ: അജിത് പവാറിന്റെ പേഴ്സണൽ ബോഡിഗാർഡായ വിദീപ് ദിലിപ് ജാദവിന്റെ വിയോഗവാർത്തയുടെ ഞെട്ടലിലാണ് താനെയിലുള്ള അദ്ദേഹത്തിന്റെ വിതവ ഗ്രാമം. ഭാര്യയും രണ്ട് മക്കളും ഇപ്പോഴും വിശ്വസിക്കാവാത്ത അവസ്ഥയിൽ. അവരെ ആശ്വസിപ്പിക്കാനാകാതെ വീട്ടുകാരും നാട്ടുകാരും. ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളുടെ അംഗരക്ഷകനായിട്ടും അതേക്കുറിച്ച് പ്രകടിപ്പിക്കാത്ത, എളിമയുള്ള, ഉറച്ച നിലപാടുള്ള വ്യക്തിയായിരുന്നു വിദിപെന്ന് നാട്ടുകാർ പറയുന്നു.