ആന്ധ്ര എം.എൽ.എക്കെതിരെ പീഡന പരാതി, നിർബന്ധിച്ച് ഗർഭച്ഛിദ്രം
ബംഗളൂരു: ആന്ധ്രാപ്രദേശിൽ എം.എൽ.എക്കെതിരെ ഗുരുതര ലൈംഗികാരോപണ പരാതി. ജനസേനാ പാർട്ടി എം.എൽ.എ ആരവ ശ്രീധർ ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥയാണ് രംഗത്തെത്തിയത്. ആരവ നിഷേധിച്ചെങ്കിലും സംഭവത്തിൽ ജനസേനാ പാർട്ടി അന്വേഷണ സമിതിയെ നിയോഗിച്ചു.
2024ൽ ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനായി സമീപിച്ച തന്നെ ആരവ കാറിൽ കൂട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തി ഇത് ആവർത്തിച്ചെന്നും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിച്ചുവെന്നും യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിച്ചു. വിവാഹമോചിതയായാൽ തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും യുവതി വ്യക്തമാക്കി.
തെളിവായി സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും യുവതി പുറത്തുവിട്ടു. റെയിൽ കൊടുരു മണ്ഡലത്തിലെജന പ്രതിനിധിയാണ് നിലവിൽ ആരവ ശ്രീധർ.