കുരുട്ടുർ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം
Wednesday 28 January 2026 11:47 PM IST
അമ്പലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പന ശ്രീ കുരുട്ടുർ ഭഗവതി ക്ഷേത്രത്തിൽ പൂര മഹോത്സവത്തിന് കൊടികയറി. പുനഃപ്രതിഷ്ഠാ വാർഷികവും നടക്കും. തന്ത്രി അടിമുറ്റത്ത് മഠത്തിൽ സുരേഷ് കുമാർ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലായിരു്നു കൊടിയേറ്റ്. ഉത്സവ ദിവസങ്ങളിൽ ദേവീ ഭാഗവത പാരായണം, നേർച്ചത്താലം, പ്രഭാഷണം, കാവ്യാർച്ചന, കലാ പരിപാടികൾ തുടങ്ങിയവ നടക്കും. ഇന്ന് പ്രതിഷ്ഠാ വാർഷിക കലശം നടക്കും. എട്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാത്രി 8.30 ന് തോട്ടപ്പള്ളി കന്നിമേൽ കാവിൽ നിന്ന് ദേശ താലപ്പൊലി ആരംഭിക്കും.ചൊവ്വാഴ്ച രാത്രി 10.30 ന് പള്ളിവേട്ട, ബുധനാഴ്ച ഉച്ചക്ക് 2 ന് ആറാട്ട് എഴുന്നള്ളത്ത്.