കെ.എസ്.എസ്.പി.യു വാർഷിക പൊതുയോഗം

Wednesday 28 January 2026 11:48 PM IST

തുറവൂർ : കെ.എസ്.എസ്.പി.യു കോടംതുരുത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗം ബ്ലോക്ക് സെക്രട്ടറി കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി.ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. ജയശ്രീ സ്വാഗതം പറഞ്ഞു. സി.ബി.മോഹനൻ നായർ, എ. ഭാസ്കരൻ നായർ, ബേബി , വി. സജിത്, ടി.ടി. മോഹൻ, കെ.ജി. ബിപിൻ എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി.യു. അംഗങ്ങളായ കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. അരവിന്ദാക്ഷൻ, ക്ഷേമ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് ഡാമിയൻ, കർഷക അവാർഡ് ജേതാവ് കെ.എസ്. ശശിധരൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ. അനിൽ ബി. കുമാർ നന്ദി പറഞ്ഞു.