റോഡ് നിർമ്മാണം ആരംഭിച്ചു

Wednesday 28 January 2026 11:54 PM IST

അമ്പലപ്പുഴ: വളഞ്ഞവഴി ജംഗ്ഷൻ -ബീച്ച് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ഏറെ നാളായി പൊട്ടിപ്പൊളിഞ്ഞ് യാത്രാ ദുരിതം അനുഭവപ്പെട്ടിരുന്ന റോഡ് 86 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പാണ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പ്രീമിയർ പ്ലാന്റിന് സമീപം ചേർന്ന സമ്മേളനത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മനീഷ്, അംഗങ്ങളായ ടി .ഷാജിമോൻ, സിനിയ ഷിഹാബ്, എ .ഓമനക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ പി. ശശി, ഷഹീറ ബഷീഷ്, ധന്യ, പൊതുമരാമത്ത് അസി.എഞ്ചിനീയർ എസ് .ബിനുമോൻഎന്നിവർ സംസാരിച്ചു.