ഇറാഖിന് മുന്നറിയിപ്പുമായി ട്രംപ്
Thursday 29 January 2026 1:54 AM IST
വാഷിംഗ്ടൺ:മുൻ പ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താൽ ഇറാഖിനെ ഇനി സഹായിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കുന്നത് വളരെ മോശമായ ഒരു തിരഞ്ഞെടുപ്പ് ആയേക്കാം എന്ന് ട്രംപ് പറഞ്ഞു.മാലിക്കിയുടെത് ഭ്രാന്തൻ നയങ്ങളും ആശയങ്ങളുമാണ്.രാജ്യത്തെ ദാരിദ്ര്യത്തിലേക്കും പൂർണമായ അരാജകത്വത്തിലേക്കും തള്ളിവിട്ടതാണ് അദ്ദേഹത്തിന്റെ മുൻ ഭരണകാലം.അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ യു.എസ് ഐക്യനാടുകൾ ഇറാഖിനെ മേലിൽ സഹായിക്കില്ല.തങ്ങളുടെ സഹായം ഇല്ലെങ്കിൽ ഇറാഖിന് വിജയത്തിനോ സമൃദ്ധിക്കോ സ്വാതന്ത്ര്യത്തിനോ സാധ്യതയുണ്ടാവില്ല. മാലിക്കിയുടെ നേതൃത്വം ആവർത്തിക്കാൻ ഇറാഖ് അനുവദിക്കരുത്. മേക്ക് ഇറാഖ് ഗ്രേറ്റ് എഗെയ്നെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.