അന്താരാഷ്ട്ര സെമിനാർ
Friday 30 January 2026 1:17 AM IST
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരള അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കും.മാർച്ച് 24, 25, 26 തീയതികളിൽ 'ടെക്ക് ഡ്രൈവൻ ബിസിനസ് മാനേജ്‌മെന്റ്: നാവിഗേറ്റിംഗ് ചലഞ്ചസ് ആൻഡ് സീസിംഗ് ഓപ്പർച്ചുനിറ്റീസ്' എന്ന വിഷയത്തിലാണ് സെമിനാർ. അദ്ധ്യാപകർ,ഗവേഷക വിദ്യാർത്ഥികൾ,സംരംഭകർ, ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് റിസർച്ച് പേപ്പറുകളും പോസ്റ്ററുകളും ക്ഷണിച്ചു. imkuokconference@gmail.com ഇ-മെയിലിൽ ഫെബ്രുവരി 12നകം അയയ്ക്കണം. ഫോൺ- 747112587.