ആക്മി സെവൻസിന് ഇന്ന് തുടക്കം
Thursday 29 January 2026 9:09 PM IST
തൃക്കരിപ്പൂർ: ആക്മി സെവൻസിന് തൃക്കരിപ്പൂർ മിനി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. മുൻ ഫുട്ബാൾ താരങ്ങളായ എം.ബി. മുത്തലിബ് , സി റഷീദ് എന്നിവരുടെ സ്മരണക്കായി നടത്തുന്ന ടൂർണമെന്റിലെ വിജയികൾക്ക് വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലർ ട്രോഫിയും അൻപതിനായിരം ക്യാഷ് അവാർഡും നൽകും. പതിനാറ് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ കണ്ണൂർ കാസർകോട് ജില്ലകളിലെ കളിക്കാർക്ക് മാത്രമാണ് അവസരം. ഫെബ്രുവരി 1 ന് ഫൈനൽ നടക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ സഫുറല്ല ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകീട്ട് 5 മണിക്ക് ആദ്യ മത്സരത്തിൽ എ.എഫ്.സി ബീരിച്ചേരി റെഡ് സ്റ്റാർ ഇടയിലക്കാടുമായി എറ്റുമുട്ടും.സംഘാടകസമിതി ഭാരവാഹികളായ സി ഷൗക്കത്തലി , വളപട്ടണം റഷീദ്, തേളപ്രത്ത് ബാബു, യു.പി ഇഖ്ബാൽ, ഇ.വി.ഗണേശൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. .