ലാൽ ലൗലജൻ
തരുൺ മൂർത്തി ചിത്രത്തിലെ മോഹൻലാലിന്റെ
ക്യാരക്ടർ പോസ്റ്റർ പുറത്ത്
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഏറെ രസികനാണ് ലൗലജൻ എന്ന് പോസ്റ്റർ കാണിച്ചു തരുന്നു. തുടരും എന്ന ബ്ളോക് ബസ്റ്ററിനു ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ നായിക. ബിനു പപ്പു, ഭാമ അരുൺ, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രതീഷ് രവി രചന നിർവഹിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ആണ് ഛായാഗ്രഹണം . ബിനു പപ്പുവാണ് ക്രിയേറ്റീവ് ഡയറക്ടർ. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിനുമായി മോഹൻലാൽ ഒരുമിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. എഡിറ്റിംഗ് വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ, കലാസംവിധാനം ഗോകുൽദാസ്, കോസ്റ്റ്യു മഷാർ ഹംസ, പി.ആർ. ഒ എ.എസ്. ദിനേശ്.