കണ്ണൂരിന് കൈ നിറയെ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബിൽ വമ്പൻ പ്രതീക്ഷ
കണ്ണൂർ: ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ കണ്ണൂരിന് വൻപരിഗണന. ഇതിൽ ഇന്റഗ്രേറ്റഡ് ഇന്റർനാഷണൽ സ്പോർട്സ് ഹബ്ബ് നിർമ്മിക്കുമെന്ന പ്രഖ്യാപനം ജില്ലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.ഉന്നത നിലവാരമുള്ള സ്പോർട്സ് സൗകര്യങ്ങളും ഉയർന്ന വരുമാനമുള്ള വാണിജ്യ റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും സംയോജിപ്പിച്ച് സ്വയം സുസ്ഥിര പരിസ്ഥിതിയിൽ രൂപകൽപന ചെയ്ത അടിസ്ഥാന സൗകര്യ പദ്ധതിയാണിത്.
ഫിഫ നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയവും എഫ്.ഐ.എച്ച് നിലവാരമുള്ള ഹോക്കി അരീനയും ഒരു ഷോപ്പിംഗ്മാളും ഫോർ സ്റ്റാർ ഹോട്ടലും ഇതിലുൾപ്പെടും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി. കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി 17 കോടിയും വകയിരുത്തിയിട്ടുണ്ട്.
മാനവീയം മാതൃകയിൽ സാംസ്കാരിക ഇടനാഴി പെരളശേരിയിലെ സാംസ്‌കാരിക ഇടനാഴിയും ബഡ്ജറ്റിലെ നൂതന പദ്ധതിയാണ്. തിരുവന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശേരിയിൽ സ്ഥിരം നിശാജീവിത സാംസ്‌കാരിക ഇടനാഴി സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ. ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപ വകയിരുത്തി.ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയുടെ ആദ്യഘട്ടം ധർമ്മടത്തായിരിക്കും. ധർമടത്തിന് ചുറ്റും ഒരു സംയോജിത ബ്ലൂ ഗ്രീൻ ഇന്റർഗ്രേറ്റഡ് ടൂറിസം സർക്യൂട്ട് സ്ഥാപിക്കുമെന്നതാണ് പ്രഖ്യാപനം. ധർമടം നദി ക്രൂയിസ് സർക്യൂട്ട്, ധർമടം ദ്വീപ് ബയോ റിസർവ് വാക്കിംഗ് മ്യൂസിയം, മാൻഗ്രോവ് ഇൻഫർമേഷൻ സെന്റർ എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സിന് 2.50 കോടി കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി രൂപയും ജില്ലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡെവലപ്മെന്റ് സ്ഥാപനം ആരംഭിക്കാൻ 2.50 കോടി , കണ്ണൂരിൽ പുതിയ മൾട്ടി സെക്ടറൽ ലോജിസ്റ്റിക്സ് സൗകര്യം സ്ഥാപിക്കുന്നതിന് 2.50 കോടി , നാടക ഇതിഹാസം കെ.ടി.മുഹമ്മദിന് ആദരവുമായി സ്ഥിരം നാടക തിയേറ്ററുകൾ നിർമ്മിക്കുവാൻ നാടകഗൃഹം എന്ന പുതിയ പദ്ധതിക്കായി 2.50 കോടി, തളിപ്പറമ്പിലെ മൃഗശാല സഫാരി പാർക്ക് സ്ഥാപിക്കാൻ നാലുകോടി തുടങ്ങിയവയാണ് ജില്ലയ്ക്കായി ബഡ്ജറ്റിൽ ഉൾപ്പടുത്തിയ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.
പഴശി പദ്ധതിക്ക് ഇത്തവണയും പരിഗണന
പഴശി ജലസേചന പദ്ധതിക്കായി ഇക്കുറി 13 കോടി രൂപയാണ് വകയിരുത്തിയത്. പദ്ധതി ആരംഭിച്ച് ഏഴുവർഷം പിന്നിട്ടിട്ടും പകുതി പ്രവൃത്തികൾ പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലുകളുടെയും വിതരണ ശൃംഖലയുടെയും നവീകരണ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ തുടർച്ചയായി ഫണ്ട് വകയിരുത്തുന്നുണ്ട്.2024-25 ബഡ്ജറ്റിൽ 15 കോടിയും കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ 13 കോടി രൂപയുമാണ് അനുവദിച്ചത്.
പ്രതീക്ഷ നൽകി പ്രഖ്യാപനങ്ങൾ
കെൽട്രോൺ കമ്പോണന്റ് കോംപ്ലക്സ് ലിമിറ്റഡിന് -6 കോടി
കെൽട്രോൺ പരിധിയിൽ ഇലക്ട്രോണിക് പാക്കേജ് ടെസ്റ്റിംഗ് സൗകര്യം- 20 കോടി അഴിക്കലിൽ ഗ്രീൻ ഫീൽഡ് പോർട്ട് മലബാർ അന്താരാഷ്ട്ര തുറമുഖം വികസനം- 6.96 കോടി
വ്യവസായ പാർക്കിന് 5 കോടി
ഒാഡിറ്റ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയറിന്റെ പ്രവർത്തനങ്ങൾ, സ്റ്റേറ്റ് ആഡിറ്റ് കോംപ്ലക്സിന്റെ നിർമ്മാണം കണ്ണൂരിൽ ഓഫീസ് സ്ഥലം ഒരുക്കൽ -2.42 കോടി
കൈത്തറി മ്യൂസിയം, തെയ്യം മ്യൂസിയം ,മ്യൂസിയം ആൻഡ് മൃഗശാല വകുപ്പ് പ്രവർത്തനം- 36.20 കോടി മലബാർ കാൻസർ സെന്ററിന് 50 കോടി
തലശേരിയിലെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണലിന്റെ അഡീഷണൽ ബെഞ്ച് , കെ.എ.ടി പ്രവർത്തനം- 28.01 ലക്ഷം
കണ്ണൂർ മണ്ഡലത്തിന് മാത്രം 22.25 കോടി
നടാലിൽ ഫോട്ടോഗ്രാഫി മ്യൂസിയം രണ്ട് കോടി
താവക്കര യൂനിവേഴ്സിറ്റി റെയിൽവേ ലൈൻ ഡ്രൈനേജ് നാലുകോടി 25 ലക്ഷം
ആറ്റടപ്പ സ്റ്റേഡിയം സ്പോർട്സ് കോംപ്ലക്സ് രണ്ട് കോടി
ഏച്ചൂർ ബേങ്ക് പള്ളിപ്പൊയിൽ റോഡ് രണ്ട് കോടി
ടൗൺ സ്‌ക്വയർ ബേബി ബീച്ച് രണ്ട് കോടി
ഹാജി മൊട്ട മാച്ചേരി റോഡ് ഒരു കോടി
ജെൻഡർ പാർക്ക് കാഞ്ഞിരോട് ഒരു കോടി
തെക്കി ബസാർ സൗന്ദര്യവൽക്കരണം ഒരുകോടി,
പടന്നത്തോട് സംരക്ഷണം ഒരു കോടി,
എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം ഒരു കോടി,
എൻ.ജി.ഒ ബാച്ചിലർ ക്വാർട്ടേഴ്സ് ഒരു കോടി,
മാപ്പിള ബേ മൈതാന പള്ളി വാക്ക്വേ ഒരുകോടി,
ഗസ്റ്റ് ഹൗസ് പാർക്ക് ഒരുകോടി,
ആനയിടുക്ക് റെയിൽവേ ഗേറ്റ് സിറ്റി റോഡ് ഒരു കോടി,
കുറുവ വായനശാല കടലായി നട റോഡ് ഒരു കോടി