മുതലപ്പൊഴിയിലെ മണൽ നീക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം
Friday 30 January 2026 12:36 AM IST
കടയ്‌ക്കാവൂർ: മുതലപ്പൊഴിയിലെ ഡ്രഡ്‌ജ് ചെയ്‌ത മണൽ ദേശീയപാത നിർമ്മാണത്തിന് വിട്ടുനൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾക്കിടയിൽ വൻ പ്രതിഷേധം. തീരം നഷ്ടപ്പെടുന്ന അഞ്ചുതെങ്ങ് പ്രദേശത്ത് താഴംപള്ളി മുതൽ പൂത്തുറ-അഞ്ചുതെങ്ങ് കോട്ട വരെയുള്ള ഭാഗങ്ങളിൽ മണ്ണ് നിക്ഷേപിക്കണമെന്ന ആവശ്യം മുഖവിലയ്ക്കെടുത്തില്ലെന്ന് അഞ്ചുതെങ്ങ് ജനകീയ സംരക്ഷണ സമിതി നേതാക്കൾ പറഞ്ഞു.