വിദ്യാഭ്യാസ അവാർഡ് വിതരണം
Friday 30 January 2026 12:37 AM IST
മുടപുരം : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അവാർഡ് വിതരണം നിർവഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻനായർപ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗോപുസുകുമാർ ആശംസാപ്രസംഗം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ് . ചന്ദ്രാനനൻ സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.