വേനലിൽ താരമായി പനംനൊങ്കും
കല്ലറ: ഇത്തവണ വേനൽക്കാലമെത്തിയപ്പോൾ കരിക്കിനൊപ്പം താരമായി പനംനൊങ്കും. തമിഴ്‌നാട്ടിൽ നിന്നാണ് പനംനൊങ്ക് എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ലോറികളിലെത്തിക്കുന്ന പനംനൊങ്ക് ഇടനിലക്കാർ പലയിടങ്ങളിലെ കച്ചവടക്കാർക്ക് ഇറക്കിക്കൊടുക്കും. ഒരു കുലയിൽ പത്ത് മുതൽ പതിനഞ്ച് വരെ നൊങ്കുകൾ കാണും. ഒന്നിന് 10 മുതൽ 15രൂപ വരെയുള്ള നിരക്കിലാണ് പാതയോരത്തെ വില്പന.
പ്രിയം കരിക്കും നൊങ്കും
ജ്യൂസുകളേക്കാൾ എല്ലാവർക്കും പ്രിയം കരിക്കും നൊങ്കുമാണ്.വേനലിൽ ഓറഞ്ച്,ആപ്പിൾ,മുന്തിരി,പൈനാപ്പിൾ,മാതളം,പപ്പായ,തണ്ണിമത്തൻ എന്നിവയുടെ കച്ചവടവും വർദ്ധിച്ചു. തമിഴ്നാട്ടിൽ നിന്ന് കരിക്കും പനംനൊങ്കും എത്തുമ്പോൾ കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ എത്തുന്നത്.
ഇത്തവണ നാടൻ കരിക്കിന്റെ
ലഭ്യതയിൽ വലിയ കുറവ്
പനംനൊങ്കിന് ആവശ്യക്കാരുടെ എണ്ണം വളരെ കൂടിയതായി കച്ചവടക്കാർ
ഇടനിലക്കാരാണ് തമിഴ്നാട്ടിൽ നിന്ന് നൊങ്ക് ജില്ലയിലേക്ക് എത്തിക്കുന്നത്
ദാഹശമനി എന്നതിലുപരി ശരീരത്തിന് ഉണർവ് നൽകുന്നതാണ് പനംനൊങ്ക്
പനംനൊങ്ക് : വില 20
കരിക്ക് :40-50
പഴങ്ങളുടെ വില
തണ്ണിമത്തൻ..........25
കിരൺ................... 35
ആപ്പിൾ (സാദ)..... 280 'ആപ്പിൾ പച്ച.......... 300
മാതളം................... 260
ഞാലി..................... 65-50
മുന്തിരി (സാദ)...... 120
മുന്തരി പച്ച........... 140
മുന്തിരി കറുപ്പ്...... 160
ഓറഞ്ച്.................. 100
പേരക്ക.................. 130
കൈതച്ചക്ക.......... 60
പപ്പായ................... 60
ഏത്തക്ക................ 50
ഷമാം..................... 100
മുസാമ്പി.............. 160