വാറ്റു ചാരായവുമായി പിടിയിൽ

Friday 30 January 2026 1:50 AM IST

ചിറ്റാർ : വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വാറ്റുചാരായവുമായി മദ്ധ്യവയസ്കൻ ചിറ്റാർ പൊലീസിന്റെ പിടിയിലായി.ഗുരുനാഥന്‍ മണ്ണ് കുന്നം വെള്ളാട്ടേത്ത് വീട്ടിൽ സന്തോഷ്‌ വർഗീസ് (50) ആണ് അറസ്റ്റിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ലിറ്റർ വാറ്റുചാരായവുമായി കഴിഞ്ഞ ദിവസം രാത്രി 8ന് ഇയാളെ വീടിനു സമീപമുള്ള ഷെഡിൽ നിന്നുമാണ് പിടികൂടിയത്. പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി കൊട്ടാരക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.