സ്വർണം പവന് 1,30,360 രൂപ; ഇന്നലെ കൂടിയത് 7920 രൂപ
കൊച്ചി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ശക്തമായതോടെ കേരളത്തിൽ ഇന്നലെ പവൻ വില 7,920 രൂപ വർദ്ധിച്ച് 1,30,360 രൂപയിലെത്തി. അമേരിക്കയുടെ ട്രഷറി നിക്ഷേപങ്ങൾ വിറ്റ് വിവിധ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിലേക്ക് സ്വർണം വാങ്ങി കൂട്ടുന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കുന്നത്. അമേരിക്കയും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. ഇന്നലെ രാവിലെ പവൻ വില 8,860 രൂപ വർദ്ധിച്ച് 1,31,160 രൂപയിലെത്തി. വൈകിട്ട് വില 800 രൂപ കുറഞ്ഞ് 1,30,360 രൂപയിലെത്തി. ഒരു ദിവസം സ്വർണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനയാണിത്.