അപകട ഭീഷണിയായി ചുവട് ദ്രവിച്ച വൻമരം

Friday 30 January 2026 1:22 AM IST

മൂലമറ്റം: തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ കുരുതിക്കളം ഒന്നം വളവിന് സമീപം ചുവട് ദ്രവിച്ച വൻമരം ഭീഷണിയാകുന്നു. തിരക്കേറിയ സംസ്ഥാന പാതയോരത്താണ് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയായി വലിയ മരം നിൽക്കുന്നത്. ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിൽ മരം നിന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്. മരം മറിഞ്ഞുവീണാൽ സമീപത്തെ വൈദ്യുതി ലൈൻ ഉൾപ്പെടെ പൊട്ടി റോഡിലേക്ക് വീഴും. അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.