അജ്ഞാത യുവാവ് മരിച്ചു
Thursday 29 January 2026 11:54 PM IST
കൊട്ടാരക്കര: കൊട്ടാരക്കര പിങ്ക് പൊലീസിന്റെ നേതൃത്വത്തിൽ കലയപുരം ആശ്രയ സങ്കേതം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അജ്ഞാത യുവാവ് മരിച്ചു. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ ഒരാഴ്ചയായി അവശനിലയിൽ കാണപ്പെട്ട യുവാവിനെ പിങ്ക് പൊലീസാണ് ആശ്രയയിലും അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചത്. വലതുകാൽ മുട്ടിനുതാഴെ മുറിച്ചു
മാറ്റിയ നിലയിലാണ്. മൃതശരീരം മോർച്ചറിയിൽ. വിവരം ലഭിക്കുന്നവർ 9447798963 എന് നമ്പറിൽ അറിയിക്കണമെന്ന് സങ്കേതം ജനറൽ സെക്രട്ടറി കലപുരം ജോസ് അറിയിച്ചു.