വിദ്യാഭ്യാസ സ്കോളർഷിപ്പ്
Friday 30 January 2026 12:04 AM IST
ആലപ്പുഴ: തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനും, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ലാപ്‌ടോപ്പിനും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികളുടെ മക്കൾക്കാണ് അപേക്ഷിക്കാൻ അർഹത. അപേക്ഷകർ ടി.ടി.സി, ഐ.ടി.ഐ/ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. യോഗ്യതാ പരീക്ഷയിൽ 50ശതമാനം മാർക്ക് നേടിയിരിക്കണം. ഫോൺ: 0471-2460667, 9188430667.