പുരസ്കാര വിതരണവും കുടുംബ സംഗമവും

Friday 30 January 2026 12:05 AM IST

മാന്നാർ: 2296-ാം നമ്പർ കുരട്ടിശ്ശേരി ശിവവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ പുരസ്കാര വിതരണവും കുടുംബ സംഗമവും മാന്നാർ സീനിയർ സിറ്റിസൺ ഹാളിൽ നടന്നു. കരയോഗം പ്രസിഡന്റ് പ്രകാശ് പ്രഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിംഗ് കമാൻഡർ എസ്. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട. എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ, എൻ.എസ്.എസ്. യൂണിയൻ മെമ്പർ രഞ്ജിത്ത് വി.കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ മേജർ എൽ.ജയകുമാർ, ഹരികുമാർ, അനിതാ പ്രകാശ് എന്നിവർ സംസാരിച്ചു. കരയോഗം സെക്രട്ടറി അനിൽ നായർ സ്വാഗതവും വനിതാ സമാജം പ്രസിഡന്റ് അജിതാ ജയകുമാർ നന്ദിയും പറഞ്ഞു.