കൊമേഴ്‌സ് അസോ.ഉദ്ഘാടനം

Friday 30 January 2026 12:05 AM IST

മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പ കോളേജ് കൊമേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം കോളേജ് സെമിനാർ ഹാളിൽ നടന്നു. ജോൺ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംരംഭകത്വത്തിലേക്ക് കടന്നു വരുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് വേണ്ടത് അർപ്പണ മനോഭാവവും വെല്ലുവിളികളെ സമചിത്തതയോടെ നേരിടാനുള്ള കഴിവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.സുരേഷ് അദ്ധ്യക്ഷനായി. വകുപ്പ് മേധാവി ഡോ.പ്രീത എസ്.പിള്ള, എം.എസ് ഉണ്ണി, ഡോ.രമ്യ ജയൻ, ഡോ.സത്യജിത്, കോളേജ് സുപ്രണ്ട് ജി.സന്തോഷ്‌ കുമാർ, ഡോ.എസ്.പി അശ്വനി, അബി ബിനു എന്നിവർ സംസാരിച്ചു.