റോഡുകൾക്ക് 38 കോടി : കെസി

Friday 30 January 2026 12:08 AM IST

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ റോഡ് വികസന പദ്ധതി ഫണ്ടിൽ നിന്ന് ആഴപ്പുഴ ലോക്സഭാ മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 38 കോടി അനുവദിച്ചതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു.

വടുതല-കുടപുറം-ചെങ്ങണ്ട-തൃച്ചാട്ടുകുളം- പൂച്ചാക്കൽ ഉളവയ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന അരൂർ നിയോജക മണ്ഡലത്തിലെ 11.7 കിലോ മീറ്റ‌ർ നീളം വരുന്ന റോഡിന് 15 കോടിയും ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 5 കിലോ മീറ്റർ നീളം വരുന്ന പള്ളിപ്പാട്-വഴുതാനും-പാറക്കളം-പൊയ്യക്കര ജംഗ്ഷൻ മണിമലർമുക്ക് ജംഗ്ഷൻ എന്നിവടങ്ങളെ ബന്ധിക്കുന്ന റോഡിന് 23 കോടിയുമാണ് അനുവദിച്ചത്. പദ്ധതി ചെലവ് ഉൾപ്പെടെ വിശദമായി റിപ്പോർട്ട് തയ്യാറാക്കി കരാർ നടപടികളിലേക്ക് എത്രയും വേഗം കടക്കും.