മാവേലിക്കരയ്ക്ക് നേട്ടം

Friday 30 January 2026 1:12 AM IST

മാവേലിക്കര: സംസ്ഥാന ബഡ്ജറ്റിൽ മാവേലിക്കരക്ക് വലിയ വാഗ്ദാനങ്ങളാണ് ലഭിച്ചിരിക്കുന്നത്. രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് പുതിയ കെട്ടിട സമുച്ചയം നിമ്മിക്കുന്നതിനും മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനും ഐ.എച്ച്.ആർ.ഡി കോളേജിൽ കെട്ടിടം നിർമ്മിക്കുന്നതിനും ഫണ്ട് വകയിരുത്തി. കൂടാതെ ഉമ്പർനാട് ഐ.ടി.ഐയുടെ നവീകരണത്തിനും തട്ടാരമ്പലം തൃക്കുന്നപ്പുഴ റോഡ്, കായംകുളം അടൂർ കെ.പി റോഡ്, കായംകുളം - മാവേലിക്കര - തിരുവല്ല റോഡ് എന്നിവയുടെ നവീകരണത്തിനും തുക വകയിരുത്തി.

 രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് പുതിയ കെട്ടിട സമുച്ചയം- 2 കോടി

 മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിടം-2കോടി

 മാവേലിക്കര ഐ എച്ച് ആർ ഡി കോളേജിൽ കെട്ടിടം- 2കോടി

 ഗവ.വെൽഫയർ എൽ.പി.എസ് ചുനക്കര കെട്ടിട നിർമ്മാണം -1കോടി

വള്ളികുന്നം കാഞ്ഞിരത്തുംമൂട് പുത്തൻ ചന്ത റോഡ് -1 കോടി

 പാലമേൽ കരിങ്ങാലി പുഞ്ച ടൂറിസം പദ്ധതി -1 കോടി

 ഗ്രാമീണ റോഡുകളുടെ നവീകരണം -7 കോടി