സാംസ്കാരികം, ജനപ്രിയം

Friday 30 January 2026 12:15 AM IST

തൃശൂർ: കലാമണ്ഡലത്തിന് 27.5 കോടി, തൃശൂർ - പൊന്നാനി കോളിന് 10 കോടി, ഗുരുവായൂർ പൈതൃക ടൂറിസം പദ്ധതിക്കായി അഞ്ച് കോടി എന്നിങ്ങനെ ജില്ലയിലെ സാംസ്കാരിക മേഖലയ്ക്കും കൂടി തുക അനുവദിച്ച് സംസ്ഥാന ബഡ്ജറ്റ്. സാഹിത്യ - സംഗീത നാടക - ലളിതകലാ അക്കാഡമികൾക്കായും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

പൊലീസ് അക്കാഡമിക്ക് 10 കോടി, പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറു കോടി എന്നിങ്ങനെയും ഫണ്ട് അനുവദിച്ചിട്ടുണ്ട്.

കലാമണ്ഡലത്തിന് അനുവദിച്ച തുകയിൽ വള്ളത്തോൾ മ്യൂസിയം നവീകരണവും ഉൾപ്പെടും. ഗുരുവായൂർ ക്ഷേത്ര പരിസരത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് 5 കോടി നീക്കിവച്ചത്. സംഗീത നാടക അക്കാഡമിയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 13 കോടി വകയിരുത്തിയപ്പോൾ ലളിത കലാ അക്കാഡമിക്കായി 7.5 കോടി രൂപയും വകയിരുത്തി. കൈത്തറി സംഘങ്ങളുടെ പ്രീ - ലൂം പ്രവർത്തനങ്ങൾക്കും സ്പിന്നിംഗ്, നെയ്ത്ത്, ഡൈയിംഗ് ആൻഡ് പ്രിന്റിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ നാലുകോടി നീക്കിവച്ചു. കുത്താമ്പുള്ളിയിലെ നെയ്ത്തുവ്യവസായത്തിനും മറ്റും ഇത് ഗുണകരമാകും.

പെരിഞ്ഞനം മോഡൽ ജനകീയ സൗരോർജ പദ്ധതിയെ മാതൃകയാക്കി സംസ്ഥാനമെമ്പാടും പാരമ്പര്യേതര ഊർജ വിനിയോഗം ഉറപ്പാക്കുമെന്ന പ്രഖ്യാപനവും തൃശൂരിന് അഭിമാനമാണ്. ഇതോടൊപ്പം പെരിഞ്ഞനം സൗരോർജ പദ്ധതിക്കും രണ്ട് കോടി അനുവദിച്ചു. വൈദ്യുതീകരിക്കാൻ ബാക്കിയുള്ള വിദൂര ആദിവാസി ഉന്നതികളുടെ ജീവിത നിലവാരം ഉയർത്താനായി സൗരോർജ വൈദ്യുതീകരണ സംവിധാനം സ്ഥാപിക്കാൻ വകയിരുത്തിയ ഏഴ് കോടിയുടെ വിഹിതം ജില്ലയിലെ ആദിവാസി ഉന്നതികൾക്കും ലഭിച്ചേക്കും തൃശൂർ മണ്ഡലത്തിന് 157 കോടി

(തുക കോടിയിൽ)

എം.ജി റോഡിന്റെ രണ്ടാം ഘട്ടത്തിന് 15

പടിഞ്ഞാറെക്കോട്ടയിൽ എലിവേറ്റഡ് ഹൈവേക്ക് 60

കെ.എസ്.ആർ.ടി.സി റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് 3

പൂങ്കുന്നം പാട്ടുരായ്ക്കൽ എലിവേറ്റഡ് ഹൈവേക്ക് 15

പൂങ്കുന്നം ജംഗ്ഷൻ വികസനത്തിന് 5

തൃശൂർ - മണ്ണുത്തി റോഡിൽ മോഡൽ റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന് 10

കുട്ടനെല്ലൂർ കോളേജിന്റെ ചുറ്റുമതിലിന് 8

വടൂക്കര റെയിൽവേ മേൽപ്പാലം: 8

ഗവ. വൊക്കേഷൽ ഹയർ സെക്കൻഡറി സ്‌കൂൾ രാമവർമപുരം സ്റ്റേഡിയം: 1 പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ നിർമ്മാണം: 15 അവിലിശ്ശേരി അമ്പലം മുതൽ കാച്ചേരി വരെ കനാൽ ഇന്നർ ബണ്ട് നിർമ്മാണം: 4 പൊതുമരാമത്ത് വകുപ്പ് ഓഫീസ് സമുച്ചയം നിർമാണം: 2.5 കൊടുങ്ങല്ലൂർ ഷൊർണൂർ റോഡിലെ ഡ്രെയിനേജ്: 10

ഒല്ലൂർ മണ്ഡലത്തിൽ പ്രധാനം

കേരള വനഗവേഷണ കേന്ദ്രത്തിന്: 13.20

പുത്തൂർ ഇന്റർനാഷ്ണൽ സ്റ്റേഡിയം: 15

താണിക്കുടം പുഴ രണ്ടാം ഘട്ടം നവീകരണം: 10 വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ: 10

പുത്തൂർ സൂവോളജിക്കൽ പാർക്കിന്: 6

കച്ചിത്തോട് ഡാം നവീകരണം രണ്ടാം ഘട്ടം: 3

പീച്ചി ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്: 1

വടക്കാഞ്ചേരിയിൽ

മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്: 1.5 വരടിയം സൗത്ത് കൂവപ്പ വഴിയോര വിശ്രമ കേന്ദ്രത്തിന്: 1 ഓട്ടുപാറ ചിൽഡ്രൻസ് പാർക്കിനും ഓപ്പൺ ഓഡിറ്റോറിയത്തിനും: 1 വടക്കാഞ്ചേരി ആയുർവേദ വിഷവൈദ്യ ആശുപത്രി രണ്ടാം ഘട്ടത്തിന്: 1.5 തെക്കുംകര പഞ്ചായത്ത് സാംസ്‌കാരിക നിലയം, മലാക്ക രണ്ടാംഘട്ടത്തിന്: 1

സം​സ്ഥാ​ന​ ​ബ​ഡ്ജ​റ്റ് ​:​ ​അ​ച്യു​ത​മേ​നോ​നും ചാ​ത്ത​ൻ​മാ​സ്റ്റ​ർ​ക്കും​ ​സം​യു​ക്ത​ ​സ്മാ​ര​കം

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ​ ​അ​ഭി​മാ​ന​ ​ഭാ​ജ​ന​ങ്ങ​ളാ​യി​രു​ന്ന​ ​സാ​മൂ​ഹി​ക​ ​സാം​സ്‌​കാ​രി​ക​ ​രാ​ഷ്ട്രീ​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​തി​ഭ​ക​ളാ​യ​ ​സി.​അ​ച്യു​ത​മേ​നോ​ൻ,​ ​പി.​കെ.​ചാ​ത്ത​ൻ​മാ​സ്റ്റ​ർ​ക്കും​ ​സ്മാ​ര​ക​ങ്ങ​ളൊ​രു​ക്കാ​ൻ​ ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ ​കോ​ടി​ ​അ​നു​വ​ദി​ച്ച​താ​യി​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​അ​റി​യി​ച്ചു.​ ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​ ​ആ​ദ്യ​ ​എം.​എ​ൽ.​എ​യാ​യി​രു​ന്നു​ ​സി.​അ​ച്യു​ത​മേ​നോ​ൻ.​ ​പി​ന്നീ​ട് ​മു​ഖ്യ​മ​ന്ത്രി​യാ​യി.​ 1957​ ​ലെ​ ​ആ​ദ്യ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​മ​ന്ത്രി​യാ​യി​രു​ന്നു​ ​മാ​പ്രാ​ണം​ ​സ്വ​ദേ​ശി​യാ​യ​ ​പി.​കെ.​ചാ​ത്ത​ൻ​മാ​സ്റ്റ​ർ.​ ​ഇ​രു​വ​ർ​ക്കും​ ​ഉ​ചി​ത​മാ​യ​ ​രീ​തി​യി​ൽ​ ​സം​യു​ക്ത​ ​സ്മാ​ര​ക​മാ​യി​ ​ഒ​രു​ ​ഗ്ര​ന്ഥാ​ല​യ​വും​ ​സാ​മൂ​ഹ്യ​ ​പ​ഠ​ന​ഗ​വേ​ഷ​ണ​ ​കേ​ന്ദ്ര​വു​മാ​ണ് ​ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​ ​സ്ഥാ​പി​ക്കു​ക.

കു​ന്നം​കു​ള​ത്തി​ന് 18.65​ ​കോ​ടി

ഗ​വ.​ ​ബോ​യ്‌​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​തൃ​ശൂ​ർ​ ​സ്‌​പോ​ർ​ട്‌​സ് ​ഡി​വി​ഷ​നെ​ ​പൂ​ർ​ണ​മാ​യും​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​പോ​ർ​ട്‌​സ് ​സ്‌​കൂ​ളാ​യും​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​മാ​യും​ ​മാ​റ്റാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ 7.5​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ 11.15​ ​കോ​ടി​യു​ടെ​ ​വി​വി​ധ​ ​പ്ര​വൃ​ത്തി​ക​ൾ​ക്കും​ ​തു​ക​ ​വ​ക​യി​രു​ത്തി. കു​ന്നം​കു​ളം​ ​ബോ​യ്‌​സ് ​സ്‌​കൂ​ൾ​ ​കോ​മ്പൗ​ണ്ടി​ൽ​ ​ശി​ക്ഷ​ക് ​സ​ദ​ൻ​ ​നി​ർ​മ്മാ​ണ​ത്തി​ന് 5​ ​കോ​ടി​യും,​ ​വെ​ട്ടി​ക്ക​ട​വ് ​ലി​ഫ്റ്റ് ​ഇ​റി​ഗേ​ഷ​ൻ​ ​പ​ദ്ധ​തി,​ ​തി​രു​ത്തി​ക്കാ​ട് ​ബ​ണ്ട് ​ന​വീ​ക​ര​ണം​ ​എ​ന്നി​വ​യ്ക്കാ​യി​ 2.5​ ​കോ​ടി​യും​ ​കു​ന്നം​കു​ളം​ ​ഗ​വ.​ ​മോ​ഡ​ൽ​ ​ബോ​യ്‌​സ് ​ഹൈ​സ്‌​കൂ​ളി​ലെ​ ​പ്ര​വൃ​ത്തി​ക​ളു​ടെ​ ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ​ഒ​രു​ ​കോ​ടി​യും​ ​അ​നു​വ​ദി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ​ ​റോ​ഡു​ക​ൾ​ ​ആ​ധു​നി​ക​ ​നി​ല​വാ​ര​ത്തി​ൽ​ ​ഉ​യ​ർ​ത്താ​നാ​യി​ ​വേ​ലൂ​ർ​ ​ചു​ങ്കം​ ​ത​യ്യൂ​ർ​ ​കോ​ട്ട​പ്പു​റം​ ​കു​മ്പ​ള​ങ്ങാ​ട് ​റോ​ഡ് ​ന​വീ​ക​ര​ണ​ത്തി​ന് ​ഒ​രു​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു.​ ​എ​രു​മ​പ്പെ​ട്ടി​ ​സ​ബ് ​ര​ജി​സ്ട്രാ​ർ​ ​ഓ​ഫീ​സ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ഒ​രു​ ​കോ​ടി​ ​രൂ​പ,​ ​ക​ട​വ​ല്ലൂ​ർ​ ​കു​ണ്ടു​തോ​ട് ​ചി​റ​മ​നേ​ങ്ങാ​ട് ​തോ​ട്ടി​ൽ​ ​വി​സി​ബി​ ​നി​ർ​മ്മാ​ണ​ത്തി​ന് 65​ ​ല​ക്ഷ​വും​ ​വ​ക​യി​രു​ത്തി.

ക​ഴി​ഞ്ഞ​ 10​ ​വ​ർ​ഷ​ത്തി​ൽ​ 2350​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​വി​ക​സ​ന​മാ​ണ് ​ഒ​ല്ലൂ​രി​ൽ​ ​ന​ട​ത്തി​യ​ത്.​ ​വി​ക​സ​ന​ ​വ​സ​ന്തം​ ​തീ​ർ​ക്കു​ന്ന​തും​ ​സ​മ​സ്ത​ ​മേ​ഖ​ല​ക​ളെ​യും​ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​തു​മാ​യ​ ​ബ​ഡ്ജ​റ്റാ​ണ് ​ധ​ന​മ​ന്ത്രി​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​ത്ത​വ​ണ​ 137.20​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ഒ​ല്ലൂ​രി​ൽ​ ​അ​നു​മ​തി​ ​ല​ഭി​ച്ചു. -​ ​അ​ഡ്വ.​ ​കെ.​രാ​ജ​ൻ,​ ​റ​വ​ന്യൂ​ ​മ​ന്ത്രി

ന​ട​ക്കി​ല്ലെ​ന്ന് ​അ​റി​ഞ്ഞി​ട്ടും​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റ് ​സ​ർ​വ്വം​ ​മാ​യ​യാ​ണ്.​ 12​ ​ഇ​ട​ത് ​എം.​എ​ൽ.​എ​മാ​രും​ ​ര​ണ്ട് ​മ​ന്ത്രി​മാ​രും​ ​ഉ​ണ്ടാ​യി​ട്ടും​ ​പു​തി​യ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള​ ​യാ​തൊ​രു​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മി​ല്ലെ​ന്ന​ത് ​നി​രാ​ശാ​ജ​ന​കം.​ ​യ​ഥാ​ർ​ത്ഥ്യ​ങ്ങ​ളെ​ ​മ​റ​ച്ചു​പി​ടി​ക്കു​ക​യാ​ണ് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. അ​ഡ്വ.​ ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്