ചിറയിൻകീഴ് ചാരിറ്റബിൾ ട്രസ്റ്റ്
Friday 30 January 2026 1:06 AM IST
ചിറയിൻകീഴ്: ചിറയിൻകീഴിലും പരിസര പ്രദേശങ്ങളിലുമുള്ള നിരാലംബരും നിർദ്ധനരുമായവരെ സഹായിക്കുന്നതിനായി ചിറയിൻകീഴ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. ഉദ്ഘാടനവും ആദ്യ പൊതുയോഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രദീപ് കുമാർ,രാധാമണി,രാഖി എന്നിവർ നിർവഹിച്ചു.ട്രസ്റ്റ് കമ്മിറ്റി മെമ്പർ ദീപക് അദ്ധ്യക്ഷത വഹിച്ചു. ആദ്യ ചികിത്സാധനസഹായ വിതരണം ട്രസ്റ്റ് മെമ്പർ ബാബു.എസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിശ റീജു പങ്കെടുത്തു. ബിപിൻരാജ് സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു.