റോഡ് ഉദ്ഘാടനം

Friday 30 January 2026 1:06 AM IST

പാലോട്: എം.എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പെരിങ്ങമ്മല പഞ്ചായത്തിലെ ഇലവുപാലം - മൂന്നുമുക്ക് - താന്നിമുട് റോഡിന്റെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ ഷൈജു അദ്ധ്യക്ഷത വഹിച്ചു. 60 ഓളം കുടുംബങ്ങൾ താമസിക്കുന്ന താന്നിമൂട് എസ്.റ്റി ഉന്നതിയിലേക്കുള്ള യാത്രാക്ലേശത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ശിവപ്രസാദ്, സുലൈമാൻ,എ.എം അൻസാരി, ഹസൻ, ഷിനു മടത്തറ തുടങ്ങിയവർ പങ്കെടുത്തു.