എൻ.എഫ്.പി.ആർ സംസ്ഥാന സമ്മേളനം
Friday 30 January 2026 1:06 AM IST
തിരുവനന്തപുരം:നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ (എൻ.എഫ്.പി.ആർ) സംസ്ഥാന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ് അദ്ധ്യക്ഷത വഹിച്ചു.ദേശീയ ചെയർമാൻ അഡ്വ.പ്രകാശ് പി.തോമസ്,റിട്ട. ജഡ്ജ് ലീലാമണി, കാര്യവട്ടം ശ്രീകണ്ഠൻ നായർ,ജയൻ പോത്തൻകോട്,എം.നജീബ്,വി. പരമേശ്വരൻനായർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ശശികുമാർ കാളികാവ് (മലപ്പുറം -സംസ്ഥാന പ്രസിഡന്റ്), ചന്ദ്രൻ ബി.കരിയം (തിരുവനന്തപുരം- സംസ്ഥാന ജനറൽ സെക്രട്ടറി),ലളിതാ ഗംഗാധരൻ (കണ്ണൂർ- സംസ്ഥാന ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.