'ശോചനീയാവസ്ഥ പരിഹരിക്കും'

Friday 30 January 2026 12:24 AM IST

തൃശൂർ: ശക്തൻ നഗറിലെ പച്ചക്കറി മത്സ്യമാംസ മാർക്കറ്റിനോടനുബന്ധിച്ചുള്ള പൊതു ശൗചാലയ കോംപ്ലക്‌സ് മേയർ ഡോ. നിജി ജസ്റ്റിൻ പരിശോധിച്ചു. ശോചനീയാവസ്ഥ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് മേയർ എത്തിയത്. ആധുനികമായ സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച് പുതിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിർമ്മിക്കുകയും അല്ലെങ്കിൽ നിലവിലെ കോംപ്ലക്‌സിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് സുസജ്ജമാക്കുകയോ ചെയ്യുന്നതിന് അടിയന്തര നടപടിയുണ്ടാകുമെന്ന് മേയർ പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.ആർ.സന്തോഷ്, ഷീന ചന്ദ്രൻ, ജേക്കബ് പുലിക്കോട്ടിൽ, കൗൺസിലർമാരായ മേഴ്‌സി അജി, ഷിബു പൊറത്തൂർ, ടി.എസ്.അരൂൺ, അസി. എൻജിനീയർ മഹേന്ദ്ര, നിശാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് എന്നിവരും മേയർക്കൊപ്പമുണ്ടായി.