ആദർശ വിദ്യാപീഠം ഒന്നാമത്

Friday 30 January 2026 12:27 AM IST

തൃശൂർ: കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ നടത്തിയ സംസ്‌കൃത രൂപക മത്സരത്തിൽ (നാടക) കലിക്കറ്റ് ആദർശ വിദ്യാപീഠത്തിന് ഒന്നാം സമ്മാനം. ഗുരുവായൂർ കാമ്പസ് രണ്ടാംസ്ഥാനവും ശൃംഗേരി കാമ്പസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദക്ഷിണേന്ത്യയിലെ സംസ്‌കൃത കലാലയങ്ങളെ പങ്കെടുപ്പിച്ച് പ്രതിവർഷം നടത്തിവരുന്ന രൂപക മത്സരം കേരള കലാമണ്ഡലം രജിസ്ട്രാർ പി.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചാനൽ അവതാരകൻ ഹരി പി.നായർ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു. കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ പുറനാട്ടുകര കാമ്പസിൽ നടന്ന പരിപാടിയിൽ ജ്യോതിഷവിഭാഗം അദ്ധ്യാപകനായ ഡോ: പി.കെ.ശ്രീനിവാസൻ നേതൃത്വം നൽകി. എല്ലാ വർഷവും ജനുവരിയിലാണ് മത്സരം നടക്കുന്നത്.

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ നടത്തിയ സംസ്‌കൃത രൂപക മത്സരത്തിൽ ഹരി പി.നായർ പ്രസംഗിക്കുന്നു