എക്‌സൈസ് മിന്നൽ പരിശോധന
Friday 30 January 2026 4:31 AM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിലെ വിവിധ ഭാഗങ്ങളിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. ഈരാറ്റുപേട്ട റേഞ്ച് പരിധിയിലെ മേലുകാവ്, പണ്ഡിയാമ്മാവ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്‌പോട്ട് കണ്ടെത്തി. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്തിയില്ല. എക്‌സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, എക്‌സൈസ് ഇന്റെലിജൻസ് വിഭാഗം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടാതെ, പ്രിവെന്റീവ് സ്റ്റാൻലി ചാക്കോ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ശിവൻകുട്ടി, സുഭാഷ്, ഷാജി, സിവിൽ എക്‌സൈസ് ഓഫീസർ സാജിദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.