മുന്നറിയിപ്പുമായി യു.എസ്: പാക് യാത്ര അപകടകരം
Friday 30 January 2026 7:24 AM IST
വാഷിംഗ്ടൺ: പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എസ്. പാകിസ്ഥാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഉയരുന്ന കുറ്റകൃത്യങ്ങൾ, ഭീകരത, ആഭ്യന്തര സംഘർഷങ്ങൾ, തട്ടിക്കൊണ്ടുപോകൽ എന്നിവ കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഹോട്ടലുകളും മാർക്കറ്റുകളും മുതൽ വിമാനത്താവളങ്ങൾ വരെയുള്ള ജനത്തിരക്കേറിയ മേഖലകളിൽ ആക്രമണ ഭീഷണിയുണ്ടെന്നും ബലൂചിസ്ഥാൻ, ഖൈബർ പക്തൂൻഖ്വ പ്രവിശ്യകൾ അപകടകരമാണെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പരാമർശിക്കുന്നു. കറാച്ചി, ഇസ്ലാമാബാദ് പോലുള്ള പ്രധാന നഗരങ്ങളും സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു.