ധനസഹായത്തിന് അപേക്ഷിക്കാം
Saturday 31 January 2026 5:21 PM IST
ഇടുക്കി: പട്ടികവർഗ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രോത്സാഹന ധനസഹായം നല്കുന്നു. ഇടുക്കി, പീരുമേട്, പൂമാല, കട്ടപ്പന എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിൽ സർക്കാർ,എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഡേ സ്‌കോളേഴ്സ് ആയതുംഅദ്ധ്യയന വർഷം 75 ശതമാനം ഹാജരുള്ളവർക്ക് അപേക്ഷിക്കാം. അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് (വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന ക്ലാസ്സ്, സമുദായം, ഹാജർ ശതമാനം, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി കോഡ്, ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ എന്നിവ സഹിതം ) നിശ്ചിത ഫോർമാറ്റിൽ ആവശ്യമായ സാക്ഷ്യപ്പെടുത്തൽ സഹിതം ഹെഡ്മാസ്റ്റർ,ഹെഡ്മിട്രസ്സ്മാർ ഫെബ്രുവരി 5നകം ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിൽ ഇമെയിൽ മുഖേന ലഭ്യമാക്കണം.