ദേശീയ സുരക്ഷ മാസാചരണം സമാപനം: കേരള പൊലീസ് സംഘടിപ്പിക്കുന്ന കൂട്ടയോട്ടം നാളെ
തിരുവനന്തപുരം:ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ സമാപന ദിവസമായ ജനുവരി 31 ന് കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്‌റ്റി മാനേജ്‌മെന്റും തിരുവനന്തപുരം ഈസ്റ്റ് റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം ട്രാഫിക് റോഡ് സേഫ്‌റ്റി റൺ സേഫ് റോഡ്സ്, സേഫ് ലൈവ്സ്' നാളെ (2026 ജനുവരി 31, ശനിയാഴ്ച) രാവിലെ 06.30 മണിക്ക് കവടിയാറിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ഫ്ളാഗ് ഓഫ് ചെയ്യും.
കവടിയാറിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മാനവീയം വീഥിയിൽ സമാപിക്കും. ഐ.ജിമാരായ ജി.സ്പർജൻ കുമാർ, ആർ നിശാന്തിനി, ഡി.ഐ.ജിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ കാർത്തിക് കെ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, ജില്ലയിലെ വിവിധ സ്‌കൂൾ, കോളേജുകളിൽ നിന്നുമുള്ള എൻ.സിസി, എൻ.എസ്.എസ്, സ്‌കൗട്ട്സ് & ഗൈഡ്സ് കേഡറ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ, എൻ.ജി.ഒ & ട്രാഫിക് വോളന്റിയർമാർ, പൊതുജനങ്ങൾ ഉൾപ്പെടെ 300 ഓളം പേർ കൂട്ടയോട്ടത്തിന്റെ ഭാഗമാകും.