ക്യാൻസർ ദിനാചരണം, കേശ ദാന ക്യാമ്പ്
Saturday 31 January 2026 12:51 AM IST
തലയോലപ്പറമ്പ് : ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെയും സെന്റ് ജോർജ് സൺഡേ സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ കേശദാന ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 1 ന് രാവിലെ 9.30 ന് മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവള്ളിൽ അദ്ധ്യക്ഷനാകും. ഫാ. ആൽജോ കളപ്പുരക്കൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് അംഗം ശിൽപ്പ സാജു, പള്ളി ട്രസ്റ്റിമാർ തങ്കച്ചൻ കളമ്പു കാട്ടു, റിൻസൻ പന്നിക്കോട്ടിൽ,ഹെഡ് മാസ്റ്റർ തോമസ് സ്‌കറിയ അമ്പലത്തിൽ എന്നിവർ സന്നിഹിതരായിരിക്കും.