ഗാഡ്ഗിൽ അനുസ്മരണം
Saturday 31 January 2026 12:52 AM IST
കോട്ടയം : പ്രകൃതിരക്ഷാ സുപോഷണ വേദിയുടെയും, വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചിന്മയ വിദ്യാലയത്തിൽ മാധവ് ഗാഡ്ഗിൽ അനുസ്മരണം സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സുജാത പി അദ്ധ്യക്ഷത വഹിച്ചു. വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ഗോപകുമാർ കങ്ങഴ ഉദ്ഘാടനം നിർവഹിച്ചു. വൃക്ഷവൈദ്യൻ കെ.ബിനു അനുസ്മരണ പ്രഭാഷണം നടത്തി. ഗാഡ്ഗിലിന്റെ സ്മരണാർത്ഥം തമ്പക വൃക്ഷത്തിന്റെ തൈ കുട്ടികൾക്ക് നൽകി. ഡോ. രാജേഷ് കടമാൻചിറ, മിനി പ്രകാശ്, വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.