ചങ്ങനാശേരിയെ അവഗണിച്ചെന്ന്
Saturday 31 January 2026 12:00 AM IST
ചങ്ങനാശേരി : സംസ്ഥാന ബഡ്ജറ്റിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തെ തഴഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റി. ആവശ്യമായ വികസന പദ്ധതികൾ നേടിയെടുക്കുന്നതിൽ എം.എൽ.എ പരാജയപ്പെട്ടു. പടിഞ്ഞാറൻ ബൈപ്പാസ് ഉൾപ്പെടെ പിണറായി വിജയൻ സർക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റുകളിലെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷവും നടപ്പിലായിട്ടില്ല. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബഡ്ജറ്റിൽ പദ്ധതികൾ ഇല്ലാത്തത് പ്രതിഷേധാർഹമാണ്. നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് അഡ്വ.ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു.