മോഡൽ പാർലമെന്റ്

Saturday 31 January 2026 12:02 AM IST

ചങ്ങനാശേരി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന കോളേജ്തല മോഡൽ പാർലമെന്റ് അസംപ്ഷൻ ഓട്ടോണോമസ് കോളേജിൽ നടന്നു. പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച പ്രത്യേക പാർലമെന്റ് സംവിധാനത്തിൽ നടന്ന പരിപാടിയുടെ ക്രമീകരണം പി.ജി ഡിപ്പാർട്ട്മെന്റ് ഒഫ് ഹിസ്റ്ററി ആൻഡ് റിസർച്ച് സെന്ററായിരുന്നു. ചരിത്ര വിഭാഗം മേധാവി ഡോ.സി.ലൂന, കോ-ഓർഡിനേറ്റർ രഹന ജോർജ് എന്നിവർ പങ്കെടുത്തു. കേരള നിയമസഭ റിട്ട.ജോയിന്റ് സെക്രട്ടറി ജി.പി ഉണ്ണികൃഷ്ണൻ, റിട്ട.അഡിഷണൽ സെക്രട്ടറി ഡി.അനിൽ എന്നിവർ വിധികർത്താക്കളായി.