ഈ നാളുകാരായ സ്ത്രീകൾക്ക് പണത്തിന്റെ വരവ് വർദ്ധിക്കും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 ജനുവരി 31 മകരം 17 ശനിയാഴ്ച. ( 46 നാഴിക 46 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം ) ( രാഹുകാലം 9 മണി മുതൽ 9.30 മണി വരെ )
അശ്വതി : അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം. കടമകൾ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കർമ്മ മേഖലയിൽ അനിശ്ചിതത്വം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം.
ഭരണി: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. നിർബന്ധബുദ്ധി കാണിക്കും, എല്ലാവരോടും രമ്യതയിൽ വേണം ഇടപെടാൻ, യാത്ര കൊണ്ട് ഗുണം കിട്ടും. മടിയും അലസതയും ഉണ്ടാകും.
കാർത്തിക: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പല വിധത്തിലുമുള്ള വിഷമതകൾ.
രോഹിണി: അനാവശ്യങ്ങൾ ചിന്തിച്ച് രക്തസമ്മർദ്ദം വർദ്ധിക്കും. ശത്രുക്കൾ കൂടുതൽ ശക്തരാകും, ദൂരയാത്രാക്ലേശം, സുഖവും ദു:ഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം.
മകയിരം: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്നിക്കേണ്ടിവരും. അന്യദേശ വാസം ഗുണകരമായിരിക്കില്ല. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.
തിരുവാതിര: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സ്വഹിതത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
പുണർതം: സുഖാനുഭവങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹ സാഫല്യം, ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും, വിദേശത്ത്നിന്നും നല്ല വാർത്തകൾ ശ്രവിക്കും.
പുയം: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം. പങ്കാളിയാൽ നേട്ടങ്ങൾ ഉണ്ടാകും, സഹോദര സ്‌നേഹം ലഭിക്കും, സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം, തൊഴിൽ മേന്മയും സാമ്പത്തിക പുരോഗതിയും, മിത്രങ്ങളുടെ സഹായം ലഭിക്കും.
ആയില്യം: കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, രോഗശാന്തി, പുരസ്‌കാരങ്ങൾ ലഭിക്കും, ധനാഭിവൃദ്ധിയുടെ സമയം,ബന്ധുക്കൾ അനുകൂലരാകും, വിദേശാനുകൂല്യം.
മകം: പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, കലാമത്സരങ്ങളിൽ വിജയം.
പൂരം: ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, കുടുംബ കലഹങ്ങൾ ഒഴിവാകും, പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം, പഠന കാര്യങ്ങളിൽ ജയം.
ഉത്രം: വിദ്യാവിജയം, ആഗ്രഹങ്ങൾ സഫലമാകും, മതപരമായ കാര്യങ്ങളിൽ അമിത താൽപര്യം കാണിക്കും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി,എല്ലാ രംഗങ്ങളിൽ നിന്നും ,സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.
അത്തം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. അന്യദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, എതിരാളികളെ പരാജയപെടുത്തും, മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും, കിട്ടില്ല എന്ന് കരുതിയ ധനം തിരിക ലഭിക്കും.
ചിത്തിര: ശമ്പള വർദ്ധനവിനും യോഗം, അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് ധനവരവ് വർദ്ധനവ്. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. തൊഴിൽ പരമായി ഉയർച്ച, പ്രതിയോഗികൾ പിന്തിരിയും, പുതിയ ബന്ധങ്ങൾ ഉണ്ടാകും, പുതിയ അറിവുകൾ സമ്പാദിക്കും.
ചോതി: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന. പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും, ശാരീരികമായി അസ്വസ്ഥതകൾ, സമയത്ത് ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.
വിശാഖം: സ്ത്രീകൾ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിർപ്പുകൾ. നിർമ്മാണ പ്രവൃത്തികളിൽ തടസങ്ങൾ, വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം പ്രശ്നങ്ങൾ, അമിതമായ ശുഭാപ്തി വിശ്വാസം എല്ലാ കാര്യങ്ങളിലും വച്ചു പുലർത്തരുത്.
അനിഴം: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ മൂലം പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും .
കേട്ട: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക. ശത്രുക്കൾ വർദ്ധിക്കും, ദാമ്പത്യ സുഖക്കുറവ്, ജീവിതം വിജയം നേടാൻ കഠിനപരിശ്രമം വേണ്ടി വരും, പണം കടം വാങ്ങിക്കേണ്ടി വരും.
മൂലം: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം. പൊതു പ്രവർത്തകർക്ക് മാനഹാനിയും നിയമ നടപടികളും, കമിതാക്കൾക്ക് പ്രണയപരാജയം, പങ്കാളി മുഖേനെ പ്രയാസങ്ങൾ.
പൂരാടം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മേലുദ്യോഗസ്ഥരിൽ നിന്നും വിഷമകരമായ സംസാരവും പ്രവൃത്തികളും നേരിടും, കുടുംബകലഹം, ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും, ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും.
ഉത്രാടം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകും, അയൽബന്ധങ്ങൾ സൂക്ഷിക്കണം, സഹോദരുമായി കലഹത്തിനു നിൽക്കരുത്, കള്ളന്മാർ കാരണം ധനനാശം.
തിരുവോണം: പ്രശസ്തിയും അംഗീകാരവും ലഭിക്കും. പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിർത്താൻ സാധിക്കും, അശരണരെ സഹായിക്കും.
അവിട്ടം: ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. താൽക്കാലിക ജോലി സ്ഥിരപ്പെടും, സ്ത്രീകൾ മുഖേനെ സന്തോഷവും സമാധാനവും ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ഒരു വശ്യ ശക്തി നിഴലിച്ചു നിൽക്കും, എല്ലാവരും അനുകൂലമായ നിലപാട് വ്യക്തമാക്കും.
ചതയം: ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സാമ്പത്തിക സഹായം ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, യാത്രാഗുണം കാണുന്നുണ്ട്.
പൂരുരുട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവ് വർദ്ധിക്കും. സേവന സന്നദ്ധത പ്രകടിപ്പിക്കും, ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കാം. കുടുംബ സുഖം, ബിസിനസ്സിൽ നേട്ടം, വിദ്യാഗുണം.
ഉത്രട്ടാതി: തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ഉപരിപഠനത്തിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.
രേവതി: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ സർവ്വകാര്യവിജയം. മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം അംഗീകാരം ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്.